As the sun casts its golden hues over the vibrant city of Kottayam, a new chapter in gastronomy unfolds. Grand Entree, the popular restaurant brand known for its exquisite dining experiences, started its new outlet today in the city. The celebrated launch event was graced by the presence of leading Malayalam actor Asif Ali. With a seamless blend of tradition and contemporary culinary artistry, Grant Entree promises to be a haven for food enthusiasts and connoisseurs alike.
A news article was published on Mathrubhumi newspaper regarding the new outlet launch. Let’s have a look at it.
“ കൊച്ചിയിലെ ഗ്രാന്‍ഡ് ഒന്ട്രെ ബ്രാന്‍ഡ് റസ്റ്റോറന്റ് കോട്ടയത്ത് ഓഗസ്റ്റ് 20ന് പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാതാരം ആസിഫ് അലിയാണ് ഔദ്യോഗികമായ ഉത…
ചുരുങ്ങിയ കാലയളവിനുള്ളില്‍ കൊച്ചിയിലെ ഭക്ഷണപ്രിയരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഗ്രാന്‍ഡ് ഒന്ട്രെക്ക് സാധിച്ചിട്ടുണ്ട്. ഈ അടുത്തിടെയാണ് റസ്റ്റോറന്റിന്റെ ഒന്നാം വാര്‍ഷികം അതിഗംഭീരമായി ആഘോഷിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഗ്രാന്‍ഡ് ഒന്‍ട്രെയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിരുന്നു ഒന്നാം വാര്‍ഷികാഘോഷം. #KottayathekkOruGrandEntree എന്ന അതിഗംഭീരമായ ക്യാമ്പയിനിലൂടെയാണ് കോട്ടയത്തേക്ക് ഗ്രാന്‍ഡ് ഒന്ട്രെ വന്നുചേരുന്നത്.
17 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് മാനേജിങ് ഡയറക്ടര്‍ മിറാസ് ഇബ്രാഹിം റെസ്റ്റോറന്റ് മേഖലയിലേക്ക് കടന്നു വന്നത്. പരമ്പരാഗതമായ രുചിക്കൂട്ടുകള്‍ക്ക്, ലോകരുചികളുമായി ചേര്‍ന്ന് ഒരു ഫ്യൂഷന്‍ എന്ന ആശയം മനസ്സിൽ വന്നതും വേറിട്ട വഴികളിലൂടെ മുന്നേറാനുള്ള മിറാസിന്റെ പ്രതിബദ്ധത തന്നെയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളികള്‍ക്ക് നാടന്‍ വിഭവങ്ങള്‍ വിളമ്പുമ്പോളും സമാനതകളില്ലാത്ത ഫൈന്‍ ഡൈനിങ്ങ് എന്ന ആശയം ഗ്രാന്‍ഡ് ഒന്ട്രെ എന്ന ബ്രാന്‍ഡിലേക്ക് മിറാസിനെ ചെന്നെത്തിച്ചു. തന്റെ പ്രവര്‍ത്തന മേഖലയില്‍ എപ്പോഴും വേറിട്ട ആശയങ്ങളുമായി വന്ന് അതിനൂതനമായ അനുഭവങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ, മിറാസിന്റെ നേതൃത്വത്തിൽ ഗ്രാന്‍ഡ് ഒന്ട്രെക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ദേശീയ അന്തര്‍ദേശീയ തലങ്ങളിൽ തന്റെ ബ്രാന്‍ഡിനെ ചെന്നെത്തിക്കാനുള്ള പാതയിലാണ് മിറാസ് ഇബ്രാഹിം.
തുടക്കം മുതല്‍ ഗ്രാന്‍ഡ് ഒന്ട്രെ അതിന്റെ അസാധാരണമായ പാചകരീതികള്‍ക്കും ഡൈനിംഗ് അനുഭവത്തിനും വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. വയാ കൊച്ചി കിച്ചന് അവാര്‍ഡ് 2023-ലെ മൂന്ന് അഭിമാനകരമായ അവാര്‍ഡുകള്‍ റെസ്റ്റോറന്റിന് ലഭിച്ചിട്ടുണ്ട്. മികച്ച മള്‍ട്ടി-ക്യുസീന് റെസ്റ്റോറന്റ്, മികച്ച സീഫുഡ് റെസ്റ്റോറന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി കൊച്ചിയിലെ മികച്ച റെസ്റ്റോറന്റായി അംഗീകരിക്കപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ശ്രദ്ധേയവും അതുല്യവുമായ അനുഭവങ്ങളുടെ പര്യായമായി ഗ്രാന്‍ഡ് ഒന്ട്രെ മാറിയിരിക്കുന്നു. 2022 ഓണസദ്യയ്ക്കായുള്ള എക്സ്ക്ലൂസീവ് ഇന്‍ഫ്ളുവന്‍സേഴ്സ് മീറ്റ്-അപ്പ്, അതിരപ്പിള്ളിയിലേക്കുള്ള ഗ്രാന്‍ഡ് ഓണം സൂപ്പര്‍-കാര്‍ ഡ്രൈവ് എന്നിങ്ങനെ അതിഗംഭീരമായ പരിപാടികള്‍ കഴിഞ്ഞവര്‍ഷം ഓണത്തിന് അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷവും മനോഹരമായ പരിപാടികള്‍ തന്നെയാണ് ടീം ഒരുക്കിയിരിക്കുന്നത്. ഗ്രാന്‍ഡ് ഒന്‍ട്രെയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും കോട്ടയത്ത് ആരംഭിച്ച പുതിയ റസ്റ്റോറന്റ്. കൂടുതല്‍ വിശദാംശങ്ങള്‍ റെസ്റ്റോറന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. “
No products in the cart.
Chat with us