Following the incredible success of its restaurant outlet in Kochi, ‘Grand Entree’ embarks on its culinary journey with the opening of its new outlet in the city of Kottayam. The grand launch event was graced by the presence of popular film actor Asif Ali. You can be a part of this incredible beginning by indulging in a delightful delicacies, camaraderie, and unforgettable taste moments.
Malayala Manorama, Kerala’s leading newspaper has come up with an article regarding the launch of Grand Entree’s new outlet in Kottayam. Let’s read the story here:
ഇനി കോട്ടയത്തിനും രുചിക്കാം ഗ്രാൻഡ് എൻട്രി റസ്റ്ററന്റിന്റെ വേറിട്ട രുചിക്കൂട്ട്
കൊച്ചിയിലെ റസ്റ്ററന്റ് വിജയകരമായി ഒരു വർഷം പിന്നിട്ടതിന്റെ ആഘോഷങ്ങൾ അവസാനിക്കുന്നതിന് മുൻപേയാണ് കോട്ടയത്തും. ഗ്രാൻഡ് എൻട്രി സാന്നിധ്യമറിയിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഗ്രാൻഡ് എൻട്രി യുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിരുന്നു ഒന്നാം വാർഷികാഘോഷം.. #KottayathekkOruGrandEntree എന്ന അതിഗംഭീരമായ ക്യാംപയിനിലൂടെയാണ് കോട്ടയത്തേക്ക് ഗ്രാൻഡ് എൻട്രി എത്തുന്നത്. കൊച്ചിയിൽ മാത്രം കിട്ടിയിരുന്ന ഗ്രാൻഡ് എൻട്രിയുടെ രുചിവൈവിധ്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കോട്ടയത്തെ ഈ പുതിയ തുടക്കം.
കോട്ടയത്തെ ഭക്ഷണപ്രേമികൾക്കായി ഗ്രാൻഡ് എൻട്രിയുടെ ഒരു ശാഖ തുറന്നതിലുള്ള സന്തോഷം നടൻ ആസിഫ് അലി അതിഥികളുമായി പങ്കുവെച്ചു. കൊച്ചിയിലെ റസ്റ്ററന്റിന് കിട്ടിയ മികച്ച അഭിപ്രായമാണ് പുതിയൊരു ബ്രാഞ്ച് കൂടി തുടങ്ങാൻ ആത്മവിശ്വാസം നൽകിയതെന്ന് ഗ്രാൻഡ് എൻട്രിയുടെ മാനേജിങ് ഡയറക്ടർ മിഹ്റാസ് ഇബ്രാഹിം പറഞ്ഞു. ഗ്രാൻഡ് എൻട്രിക്ക് മാത്രം നൽകാനാവുന്ന ഭക്ഷണാനുഭവം അഭിമാനത്തോടെയാണ് കോട്ടയത്തുള്ളവരിലേക്കും എത്തിക്കുന്നത്. അതും പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിടെ.
കൊച്ചിയിലെ റസ്റ്ററന്റിന്റെ അതേ പാത പിന്തുടരാനാണ് കോട്ടയത്തും ഗ്രാൻഡ് എൻട്രി ശ്രമിക്കുന്നത്. മെനുവിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നതിൽ ഗ്രാൻഡ് എൻട്രി എന്നും മുൻപന്തിയിലാണ്. അതേ സമയം ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറുമല്ല. നാടൻ രുചികളിലും ഫൈൻ ഡൈനിങ്ങ് എന്ന ആശയം വളരെയധികം പരിചിതമാക്കിയ ഗ്രാൻഡ് എൻട്രി ഇനി കോട്ടയത്ത് സ്വാദിന്റെ പുതിയ അധ്യായം കുറിക്കും.
17 വർഷത്തെ അനുഭവ സമ്പത്തുമായാണ് മാനേജിങ് ഡയറക്ടർ മിറാസ് ഇബ്രാഹിം റസ്റ്ററന്റ് മേഖലയിലേക്ക് കടന്നു വന്നത്. പരമ്പരാഗത രുചിക്കൂട്ടുകൾക്ക് ലോകരുചികളുമായി ചേർന്ന് ഒരു ഫ്യൂഷൻ എന്ന ആശയമാണ് മിറാസ് നടപ്പാക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളികൾക്ക് നാടൻ വിഭവങ്ങൾ വിളമ്പുമ്പോഴും, സമാനതകളില്ലാത്ത ഫൈൻ ഡൈനിങ് എന്ന ആശയം ഗ്രാൻഡ് എൻട്രി എന്ന ബ്രാൻഡിലേക്ക് മിറാസിനെ എത്തിച്ചു. വേറിട്ട ആശയങ്ങളുമായി വന്ന് അതിനൂതനമായ അനുഭവങ്ങൾ ഉപഭോക്താക്കൾക്കു നൽകാൻ മിറാസിന്റെ നേതൃത്വത്തിൽ ഗ്രാൻഡ് എൻട്രിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, ദേശീയ, രാജ്യാന്തര രംഗത്തേക്കും ഗ്രാൻഡ് എൻട്രിയെ എത്തിക്കാനുള്ള ശ്രമത്തിലാണ് മിറാസ് ഇബ്രാഹിം.
തുടക്കം മുതൽ ഗ്രാൻഡ് എൻട്രി അതിന്റെ അസാധാരണമായ പാചകരീതികൾക്കും ഡൈനിങ് അനുഭവത്തിനും വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. വയാ കൊച്ചി കിച്ചൻ അവാർഡ് 2023-ലെ മൂന്ന് അഭിമാനകരമായ അവാർഡുകൾ റസ്റ്ററന്റിന് ലഭിച്ചിട്ടുണ്ട്. മികച്ച മൾട്ടി-ക്വിസീൻ റസ്റ്ററന്റ്, മികച്ച നാടൻ റസ്റ്ററന്റ്, മികച്ച സീഫുഡ് റസ്റ്ററന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ കൊച്ചിയിലെ മികച്ച റസ്റ്ററന്റായി അംഗീകരിക്കപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിലധികമായി ശ്രദ്ധേയവും അതുല്യവുമായ അനുഭവങ്ങളുടെ പര്യായമായി ഗ്രാൻഡ് എൻട്രി റസ്റ്ററന്റ് മാറിയിരിക്കുന്നു. 2022 ഓണസദ്യയ്ക്കായുള്ള എക്സ്ക്ലൂസീവ് ഇൻഫ്ലുവൻസേഴ്സ് മീറ്റ്-അപ്പ്, അതിരപ്പിള്ളിയിലേക്കുള്ള ഗ്രാൻഡ് ഓണം സൂപ്പർ-കാർ ഡ്രൈവ് എന്നിങ്ങനെ അതിഗംഭീരമായ പരിപാടികൾ കഴിഞ്ഞ ഓണത്തിന് അവതരിപ്പിച്ചിരുന്നു. ഈ വർഷവും മനോഹരമായ പരിപാടികൾ തന്നെയാണ് ടീം ഒരുക്കിയിരിക്കുന്നത്. ഗ്രാൻഡ് എൻട്രിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും കോട്ടയത്ത് വരാനിരിക്കുന്ന പുതിയ റസ്റ്ററന്റ്. കൂടുതൽ വിശദാംശങ്ങൾ റസ്റ്ററന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.